+

ഒടിടി റിലീസിനൊരുങ്ങി 'മധുരം ജീവാമൃത ബിന്ദു'

ഒടിടി റിലീസിനൊരുങ്ങി 'മധുരം ജീവാമൃത ബിന്ദു'

മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ആന്തോളജി ചിത്രം 'മധുരം ജീവാമൃത ബിന്ദു' ഒടിടി റിലീസിനൊരുങ്ങുന്നു. സൈന പ്ലേയിൽ ഒക്ടോബർ 31ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ലാൽ, ദയാന ഹമീദ്, വഫാ ഖദീജ, പുണ്യ എലിസബത്ത്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സജാദ് കാക്കു, ഗിക്കു ജേക്കബ് പീറ്റർ, ശ്യാമപ്രകാശ് എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചത്. 

ഷംസു സായിബ, ജെനിത് കച്ചപ്പിള്ളി, പ്രിൻസ് ജോയ്, അപ്പു എൻ ഭട്ടതിരി എന്നിവരാണ് 'മധുരം ജീവാമൃത ബിന്ദു'വിന്റെ സംവിധായകർ. ആഷിക് ബാവ, ക്രിസ്റ്റി പറപ്പൂക്കരൻ, അർജുൻ രവീന്ദ്രൻ, എ വി അനൂപ് എന്നിവർ ചേർന്നാണ് ഈ ആന്തോളജി ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജെനിത് കച്ചപ്പിള്ളി, എസ് സഞ്ജീവ്, ജിഷ്ണു എസ് രമേശ് എന്നിവരാണ് തിരക്കഥ ഒരുക്കിയത്.

facebook twitter