ശിവകാർത്തികേയൻ നായകനായി എത്തിയ ചിത്രമാണ് മദ്രാസി. എ ആർ മുരുഗദോസ്സാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. മലയാളത്തിന്റെ ബിജു മേനോനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിട്ടുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. മദ്രാസി റിലീസിന് ഇന്ത്യയിൽ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയത്. രണ്ട് ദിവസങ്ങൾ കൊണ്ട് ഇന്ത്യയിൽ 25.40 കോടി രൂപയിൽ അധികം നെറ്റ് കളക്ഷൻ നേടിയപ്പോൾ കേരളത്തിൽ നിന്ന് മാത്രം 50 ലക്ഷത്തിൽ അധികം ഓപ്പണിംഗിൽ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സമീപകാലത്ത് തകർപ്പൻ വിജയങ്ങൾ നേടിയ താരമാണ് ശിവകാർത്തികേയൻ.
ശ്രീ ലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.