പൂപോലുള്ള ചപ്പാത്തി ഉണ്ടാക്കാം

03:00 PM Jul 02, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:

ഗോതമ്പ് പൊടി – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ഒരു നുള്ള്
നെയ്യ് – ഒരു സ്പൂൺ
വെള്ളം – ഒരു കപ്പ്


ഉണ്ടാക്കുന്ന വിധം :

ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് ഇളക്കി മാറ്റി വെയ്ക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചൂടാക്കുക ( ഇളം ചൂട് മതിയാകും). ഉപ്പും പഞ്ചസാരയും ചേർത്ത് ഇളക്കി മാറ്റി വെച്ച വെള്ളത്തിലേക്ക് ആവശ്യത്തിന് ഇളം ചൂടുള്ള വെള്ളം ചേർത്ത് കുഴച്ച് എടുക്കുക. മാവ് ചപ്പാത്തി പരത്താൻ പരുവം ആകുമ്പോൾ അതിലേക്ക് നെയ് ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ചപ്പാത്തി പരത്താൻ പാകത്തിന് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക. അര മണിക്കൂറിന് ശേഷം നൈസ് ആയി പരത്തി ചെറിയ തീയിൽ ചുട്ടെടുക്കാം. നല്ല സോഫ്റ്റ് ആയ ചപ്പാത്തി റെഡി.