ചൂടുള്ള സുലൈമാനിയുടെ കൂടെ പാൽ കേക്ക് കഴിച്ചിട്ടുണ്ടോ ?

06:35 PM May 01, 2025 | AVANI MV

ചേരുവ 

മൈദാ 2 കപ്പ് 
ബേക്കിംഗ് പൌഡർ - 1 tsp 
ബേക്കിംഗ് സോഡാ - ഒരു നുള്ളു 
നെയ്യ് - 1/4 കപ്പ് 
വെണ്ണ - 1 ടേബിൾസ്പൂൺ 
അധികം പുളിയില്ലാത്ത കട്ട തൈര് - 3 tbs 
മുട്ടയുടെ വെള്ള - 1
പാൽ - 2 tbs 
പഞ്ചസാര - 1 tsp 
എണ്ണ - വറുക്കുവാൻ ആവശ്യത്തിന് 
പഞ്ചസാര പാനിതയ്യാറാക്കുവാൻ :
പഞ്ചാസാര - 2 കപ്പ് 
വെള്ളം - 1 കപ്പ് 
ഏലക്ക - 2
നാരങ്ങാ നീര് - 1 tsp 

തയ്യാറാക്കുന്ന വിധം 

മൈദയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറിന് ഒരുമിച്ചു ചേർത്ത് അരിച്ചെടുക്കുക . അതിലേക്കു നെയ്യും വെണ്ണയും ചേർത്ത് ഞരടി യോജിപ്പിക്കുക . മറ്റൊരു പാത്രത്തിൽ തൈര് , പാൽ , മുട്ടയുടെ വെള്ള , പഞ്ചസാര എന്നിവ നന്നായി യോജിപ്പിക്കുക . ഈ മിശ്രിതം ചേർത്ത് മൈദ കൂട്ടിലേക്ക്‌ ചേർത്ത് നന്നായി കുഴച്ചെടുത്തു അര മണിക്കൂർ മാറ്റി വയ്ക്കുക . ആ സമയത്തു പഞ്ചസാര പാനി തയ്യാറാക്കാം സ് പഞ്ചസാരയും വെള്ളവും ഏലക്കായും ചേർത്ത് 4-5 മിനിറ്റ് തിളപ്പിച്ച് 1 നൂൽ പരുവം ആവുമ്പോൾ നാരങ്ങാ നീര് ചേർത്ത് മാറ്റി വയ്ക്കുക. 
കുഴച്ചു വച്ച മാവ് 1/2 - 3/4 ഇഞ്ചു ( വലുപ്പം വേണ്ടതിനനുസരിച്ചു )കനത്തിൽ പരത്തി ദീർഘ ചതുരാകൃതിയിൽ മുറിച്ചെടുക്കുക .

 ചൂടായ എണ്ണയിൽ മീഡിയം തീയിൽ വച്ച് വറുത്തെടുക്കുക . കേക്കുകൾ പൂർണമായും എണ്ണയിൽ മുങ്ങി കിടക്കണം . ഒരൽപം സമയം എടുക്കും അകം വേവാൻ. വറുത്തെടുത്ത കേക്കുകൾ tissue വച്ച ഒരു പാത്രത്തിലേക്ക് മാറ്റി ചൂടോടു കൂടി തന്നെ ചൂടുള്ള പഞ്ചസാര പാനിയിലേക്കു ഇട്ടു കൊടുത്തു 1-2 മിനിറ്റ് കഴിഞ്ഞതും പാനിയിൽ നിന്നും മാറ്റി വയ്ക്കുക . കൂടുതൽ നേരം കിടന്നാൽ കട്ടി മധുരം ആവും. പൂർണമായി ചൂടറിയതിനു ശേഷം കഴിക്കാം