+

നമ്മുക്കൊരു നെയ്യപ്പം ഉണ്ടാക്കി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ അരിപ്പൊടി- 2 കപ്പ് (വറുത്തത്) മൈദ- ഒരു കപ്പ് റവ- കാൽകപ്പ് ശർക്കര- 300 ഗ്രാം ബേക്കിംഗ് സോഡ- രണ്ട് നുള്ള് ഏലക്കാപ്പൊടി- 1/2 ടീസ്പൂൺ ജീരകം വറുത്തുപൊടിച്ചത്- 1/2 ടീസ്പൂൺ
ആവശ്യമായ ചേരുവകൾ
അരിപ്പൊടി- 2 കപ്പ് (വറുത്തത്)
മൈദ- ഒരു കപ്പ്
റവ- കാൽകപ്പ്
ശർക്കര- 300 ഗ്രാം
ബേക്കിംഗ് സോഡ- രണ്ട് നുള്ള്
ഏലക്കാപ്പൊടി- 1/2 ടീസ്പൂൺ
ജീരകം വറുത്തുപൊടിച്ചത്- 1/2 ടീസ്പൂൺ
തേങ്ങാക്കൊത്ത് അരിഞ്ഞത്- അര കപ്പ്
നെയ്യ്- മൂന്ന് ടേബിൾസ്പൂൺ
എള്ള്- ഒരു ടേബിൾ സ്പൂൺ
വെള്ളം- 2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രമെടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളമൊഴിച്ച് ശർക്കര ചൂടാക്കിയെടുക്കണം. ഇത് മാറ്റിവെച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ചേർക്കാം. ഇതേതാണ്ട് മൂത്തുവരുമ്പോൾ എള്ള് കൂടി ചേർത്ത് വഴറ്റി മാറ്റിവെക്കാം. ഇനി ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് അരിപ്പൊടിയും മൈദയും, കാൽ ടീസ്പൂൺ ഉപ്പും കൂടെ ഒന്നിച്ചാക്കി നല്ലപോലെ ഇളക്കി എടുക്കണം. ശേഷം മുൻപ് തയ്യാറാക്കി മാറ്റിവെച്ചിരിക്കുന്ന ശർക്കര പാനി ഇതിലേക്ക് ഒഴിച്ച് യോജിപ്പിക്കാം. ശേഷം റവ, വറുത്തെടുത്ത തേങ്ങാക്കൊത്ത്, ബേക്കിംഗ് സോഡ, ഏലക്കാപ്പൊടി, ജീരകപ്പൊടി എന്നിവ കൂടി ഇതിലേക്ക് ചേർക്കണം. ഇത് നന്നായി ഇളക്കിയെടുത്താൽ നെയ്യപ്പത്തിൻ്റെ മാവ് റെഡിയാകും.ഇനിയാണ് പ്രധാനപ്പെട്ട ഘട്ടം, അതായത് നെയ്യപ്പം ചുടുന്ന ഘട്ടം. ഇതിനായി അപ്പച്ചട്ടി എടുത്ത എണ്ണയൊഴിച്ച് ചൂടാക്കാം. ശേഷം ഇതിലേക്ക് മാവ് ഒഴിച്ച് കൊടുത്ത് നെയ്യപ്പം ചുട്ടെടുക്കാം. ഇതോടെ ചൂടപ്പം പോലത്തെ നെയ്യപ്പം റെഡി
facebook twitter