+

ഫിൽറ്റർ കോഫി ഇങ്ങനെ തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ: ചൂട് പാൽ- 1 കപ്പ്‌ ഫിൽറ്റർ കാപ്പിപൊടി – 4 ടേബിൾസ്പൂൺ പഞ്ചസാര – 1 1/2 ടീസ്പൂൺ ചൂട് വെള്ളം- 1 കപ്പ്
ആവശ്യമായ ചേരുവകൾ:
ചൂട് പാൽ- 1 കപ്പ്‌
ഫിൽറ്റർ കാപ്പിപൊടി – 4 ടേബിൾസ്പൂൺ
പഞ്ചസാര – 1 1/2 ടീസ്പൂൺ
ചൂട് വെള്ളം- 1 കപ്പ്
തയ്യാറാക്കുന്ന വിധം:
ആദ്യമായി ഒരു പാനിൽ വെള്ളം തിളപ്പിക്കുക. ശേഷം കോഫി ഫിൽറ്ററിന്റെ അടപ്പും പ്രെസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിസ്ക്കും മാറ്റി വെച്ച് കാപ്പിപ്പൊടി ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് പ്രെസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിസ്ക്ക് വെച്ച് കൊടുത്ത് തിളച്ച വെള്ളം ഒഴിക്കുക. ഇത് മെല്ലെ പ്രെസ്സിങ് ഡിസ്ക്ക് കൊണ്ട് ചെറുതായി ഒന്ന് ഇളക്കി കൊടുത്ത് അരമണിക്കൂർ നേരത്തേയ്ക്ക് അടച്ച് മാറ്റി വയ്ക്കണം.അരമണിക്കൂർ ക‍ഴിഞ്ഞാൽ വെള്ളം മുഴുവൻ താഴത്തെ കണ്ടെയ്നറിലേക്ക് മാറിയിരിക്കുന്നത് കാണാം.ഈ സമയം മുകളിലുള്ള കാപ്പിപ്പൊടി എടുത്ത് കളയാവുന്നതാണ്.
അടുത്തതായി ഒരു പാനെടുത്ത് പാലും പഞ്ചസാരയും കൂടി തിളപ്പിച്ചെടുക്കണം. ശേഷം ഒരു കപ്പിലോട്ട് കടുപ്പം അനുസരിച്ച് തയാറാക്കിയ കാപ്പിയുടെ ഡികോക്ഷൻ ഒഴിച്ച് കൊടുക്കുക. തിളച്ച പാൽ കൂടി ഇനി ഇതിലേക്ക് ചേർക്കാം. ഇതോടെ ആവിപറക്കും മദ്രാസി സ്റ്റൈൽ ഫിൽറ്റർ കോഫി റെഡി
facebook twitter