+

മലബാറുകാരുടെ കിളിക്കൂട് ഉണ്ടാക്കി നോക്കാം ?

ഉരുളക്കിഴങ്ങ് -വലിയത് രണ്ടെണ്ണം ഉള്ളി -ഒന്ന് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍ പച്ചമുളക് -രണ്ട് എണ്ണം

ആവശ്യമായ ചേരുവകള്‍
ഉരുളക്കിഴങ്ങ് -വലിയത് രണ്ടെണ്ണം
ഉള്ളി -ഒന്ന്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് -രണ്ട് എണ്ണം
കോഴിമുട്ട -ഒന്ന്
കാടമുട്ട -പുഴുങ്ങിയത് നാലെണ്ണം
സേമിയ -ഒരു കപ്പ്
ഉപ്പ്, മഞ്ഞള്‍, കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
തയാറാക്കേണ്ട രീതി

ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വാട്ടിയശേഷം ആവശ്യമുള്ള ഉപ്പും മഞ്ഞളും ചേര്‍ക്കുക. ശേഷം ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴയ്ക്കുക. ആവശ്യത്തിന് വലിപ്പമുള്ള ഉരുളകളാക്കുക. ഒരു മുട്ട ഉടച്ച് ഉരുളകള്‍ അതില്‍ മുക്കിയെടുക്കുക. സേമിയകൊണ്ട് ഉരുളകളെ ചുറ്റിവരിയുക. ശേഷം ചൂടായ എണ്ണയില്‍ സ്വര്‍ണനിറമാകുന്നതുവരെ വറുത്തെടുക്കുക. വറുത്ത ഉരുളകള്‍ക്ക് ചെറിയ ദ്വാരമുണ്ടാക്കി പുഴുങ്ങിയ കാടമുട്ട ഓരോന്നായി വയ്ക്കുക. കാണാന്‍ കിളിക്കൂട് പോലെ തോന്നും രുചികരമായ ഈ വിഭവം.

facebook twitter