മലപ്പുറത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ അധ്യാപകനെതിരെ പോക്സോ കേസ്

06:43 PM Jul 17, 2025 | Neha Nair

മലപ്പുറം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ അധ്യാപകനെതിരെ പോക്സോ കേസ്. സ്കൂളിൾ നിന്നും വിരമിച്ച പ്രധാനാധ്യാപകനായിരുന്ന നെയ്യൻ അബൂബക്കർ സിദ്ധിഖിനെതിരെയാണ് പൊലീസ് പോക്‌സോ കേസെടുത്തത്. 2023-25 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അന്ന് പ്രധാനാധ്യാപകനായിരുന്ന പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിൽ നടന്ന കൗൺസിലിങിലാണ് സംഭവം പുറത്തറിഞ്ഞത്. കൊണ്ടോട്ടി സ്വദേശിയായ ഇയാൾ നിലവിൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് കൊണ്ടോട്ടി പൊലീസ് വ്യക്തമാക്കി.

Trending :