കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ നിന്ന് വിരമിക്കുന്ന സി. ആനന്ദവല്ലിക്ക് യാത്രയയപ്പ് നൽകി

11:25 AM May 01, 2025 | Neha Nair

വളാഞ്ചേരി : കാടാമ്പുഴ ഭഗവതി ദേവസ്വത്തിലെ 21 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സി  ആനന്ദവല്ലിക്ക് കാടാമ്പുഴ ദേവസ്വം നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി. ദേവസ്വം റെസ്റ്റ് ഹൗസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ് കുമാർ  ഉത്ഘാടനം ചെയ്തു. 

ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ അധ്യക്ഷനായി.  ദേവസ്വം സൂപ്രണ്ട് പി പി മീര, ക്ഷേത്രം സൂപ്രണ്ട്  കെ  ഉണ്ണികൃഷ്ണൻ,, കെ വേണുഗോപാൽ, പി കെ ബാലകൃഷ്ണൻ, വി ശിവകുമാർ, പി വിജയൻ, കെ  ഹരിചന്ദ്രൻ, എൻ ഉണ്ണികൃഷ്ണൻ, പി  ഹരിദാസൻ, സി ജയപ്രകാശ്, ടി  ബാബു, പി  രഘു  എന്നിവർ സംസാരിച്ചു. 

സി  ആനന്ദവല്ലി   മറുപടി പ്രസംഗം നടത്തി. ദേവസ്വത്തിന്റെ സ്നേഹോപഹാരം എക്സിക്യൂട്ടീവ് ഓഫീസർ കൈമാറി. 
ദേവസ്വം മാനേജർ പി കെ രവി സ്വാഗതവും  പി പ്രവീൺ നന്ദിയും പറഞ്ഞു.