പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ നിയമനം

07:29 PM Sep 10, 2025 | AVANI MV


മലപ്പുറം:  പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 20ന് രാവിലെ പത്തിന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.ബി.എസ്.സി നഴ്സിങ്/ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ, ബ്ലഡ് ബാങ്കിൽ പ്രവൃത്തിപരിചയം, 

കംപ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ബി.എസ്.സി. എംഎൽടി/ഡിഎംഎൽടി (കേരള ഗവ. അംഗീകൃതം), പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ബ്ലഡ് ബാങ്കിൽ ആറുമാസത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും സെപ്റ്റംബർ 18ന് വൈകിട്ട് നാലിന് മുമ്പ് ബ്ലഡ് ബാങ്ക് ഓഫീസിൽ നൽകണം. ഫോൺ: 04933226322.