മഞ്ചേശ്വരം : മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീണ മോന്തേറോ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന പ്രവർത്തകരെയും അങ്കണവാടി പ്രവർത്തകരെയും ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു. ഹരിത കർമ സേനയുടെ സേവനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് വാഹനങ്ങൾ ഭരണകാലയളിവിൽ അനുവദിച്ചതായും പ്രസിഡന്റ് പറഞ്ഞു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.രാധ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ സെക്രട്ടറി കെ.സുജേഷ് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിനയ ഭാസ്‌കർ, കുൽസുമ്മ, ജയന്തി, രാഷ്ട്രീയപാർട്ടി പ്രതിനിധി അഷ്റഫ് ബഡാജെ, വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യാദവ ബഡാജെ സ്വാഗതവും പഞ്ചായത്ത് അംഗം എം.രാജേഷ് നന്ദിയും പറഞ്ഞു.
Trending :