+

ശീതീകരണ സംവിധാനത്തിലെ തകരാര്‍,മലയാളി ദമ്ബതികൾ യുഎസിലെ വീട്ടില്‍ മരിച്ച നിലയില്‍

മലയാളി ദമ്ബതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്.

കുമരകം:മലയാളി ദമ്ബതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ 27നു പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന. യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ 27നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടര്‍ന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസില്‍ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണു മരിച്ചനിലയില്‍ കണ്ടത്.

facebook twitter