+

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

നീലഗിരി ജില്ലയിൽ ആനയുടെ ആക്രമണത്തിൽ മലയാളിയായ അറുപതു വയസുകാരൻ ജോയി കൊല്ലപ്പെട്ടു. പന്തലൂരിനടുത്തുള്ള പിദർകാട് വനംവകുപ്പ് ഓഫീസിന് എതിർവശത്തുള്ള ചന്തക്കുന്ന് ഗ്രാമത്തിലാണ് സംഭവം


കൂട്ടുപുഴ : നീലഗിരി ജില്ലയിൽ ആനയുടെ ആക്രമണത്തിൽ മലയാളിയായ അറുപതു വയസുകാരൻ ജോയി കൊല്ലപ്പെട്ടു. പന്തലൂരിനടുത്തുള്ള പിദർകാട് വനംവകുപ്പ് ഓഫീസിന് എതിർവശത്തുള്ള ചന്തക്കുന്ന് ഗ്രാമത്തിലാണ് സംഭവം. ഇന്നലെ രാത്രി തട്ടുമണിയോടെ തന്റെ വീടിനടുത്തുള്ള ഒരു കാപ്പിത്തോട്ടത്തിലൂടെ നടക്കുകയായിരുന്ന ജോയിയെ ആന ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജോയിയെ വനംവകുപ്പ് പന്തലൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യയേ മരണം സംഭവിച്ചു. കൃഷിപ്പണി ചെയ്തുവന്നിരുന്ന ജോയിയെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയാണ് കാട്ടാറ ആക്രമിച്ചത്.

Trending :
facebook twitter