പ്രഭാത നടത്തത്തിനിറങ്ങിയ മലയാളി പെണ്‍കുട്ടിയെ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ നിന്ന് കാണാതായി. 20 കാരിയായ സാന്റ മരിയ തമ്പിയെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സെപ്തംബര്‍ 7ന് രാവിലെ 6.15 മണി മുതലാണ് സാന്റ മരിയ തമ്പിയെ കാണാതായത്.
വാട്ടര്‍ഫോര്‍ഡിലെ ബ്രേക്ക് ആന്‍ഡ് ഹോട്ട് ഓള്‍ഡ് ട്രാമര്‍ റോഡില്‍ രാവിലെ നടക്കാനിറങ്ങിയ ശേഷമാണ് സാന്റ മരിയയെ കാണാതായത്. സാന്റ മരിയയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ 0894602032 ല്‍ ബന്ധപ്പെടുക.
Trending :