+

മലയാളിക്ക് നഷ്ടമായത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയെ : ആസിഫലി

ഇന്നത്തെ കാലത്ത് എഴുതിയിരുന്നുവെങ്കിൽ ശ്രീനിയേട്ടൻ സോഷ്യൽ മീഡിയ ഇളക്കി മറിക്കുമായിരുന്നു വെന്ന് ചലച്ചിത്ര നടൻ ആസിഫലി കണ്ണൂരിൽ പറഞ്ഞു. ഇപ്പോഴും

കണ്ണൂർ : ഇന്നത്തെ കാലത്ത് എഴുതിയിരുന്നുവെങ്കിൽ ശ്രീനിയേട്ടൻ സോഷ്യൽ മീഡിയ ഇളക്കി മറിക്കുമായിരുന്നു വെന്ന് ചലച്ചിത്ര നടൻ ആസിഫലി കണ്ണൂരിൽ പറഞ്ഞു. ഇപ്പോഴും അദ്ദേഹത്തിൻ്റെ സന്ദേശം പോലുള്ള സിനിമകൾ പറഞ്ഞ രാഷ്ട്രീയമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് കഴിഞ്ഞ ദിവസം ഒരാൾ ഈ കാര്യം പറയുന്നത് ശ്രദ്ധയിൽ പെട്ടു.

രോഗാവസ്ഥയിൽ നിന്ന് ശ്രീനിയേട്ടൻ ഇനിയും തിരിച്ചു വന്ന് നമ്മളെയെല്ലാം ചിരിപ്പിക്കുമെന്നും ചിന്തിപ്പിക്കുമെന്നും കരുതിയാണ്. അദ്ദേഹത്തെ മലയാള സിനിമ വല്ലാതെ മിസ് ചെയ്യും. ഒരുപാട് നല്ല ഓർമ്മകൾ അദ്ദേഹത്തെ പറ്റിയുണ്ടെന്നും ആസിഫലി പറഞ്ഞു.

facebook twitter