+

എസ്‌ഐആർ ; തമിഴ്‌നാട്ടിൽ 97 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്ത്

എസ്‌ഐആർ ; തമിഴ്‌നാട്ടിൽ 97 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്ത്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ നടപടികൾ പൂർത്തിയായപ്പോൾ തമിഴ്‌നാട്ടിൽ 97 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്ത്. തമിഴ്‌നാട്ടിലെ ആകെ വോട്ടർമാരുടെ എണ്ണം 5.43 കോടിയായി കുറഞ്ഞു. നേരത്തെ ഇത് 6.41 കോടിയായിരുന്നു. പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ 27 ലക്ഷം പേർ മരണപ്പെട്ടവരും 66 ലക്ഷം പേർ മേൽവിലാസം മാറിയവരും 3.4 ലക്ഷം പേർ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവരുമാണ്.

അടുത്ത വർഷം കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് തമിഴ്‌നാട്. തലസ്ഥാനമായ ചെന്നൈയിലാണ് ഏറ്റവും അധികം വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായത്. 14.25 ലക്ഷം പേരാണ് ചെന്നൈയിൽ പട്ടികയിൽ നിന്ന് പുറത്തായത്. കോയമ്പത്തൂരിൽ ഇത് 6.25 ലക്ഷവും ദിണ്ടിഗലിൽ 2.34 ലക്ഷം പേരുമാണ് പട്ടികയിൽ നിന്ന് പുറത്തായത്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം ആദ്യമായി ജനവിധി തേടുന്ന കരൂർ ജില്ലയിൽ 80,000 പേരെ പട്ടികയിൽനിന്ന് നീക്കി.പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതി നൽകാനും ആക്ഷേപങ്ങൾ അറിയിക്കാനും ജനുവരി 18 വരെ സമയം അനുവദിച്ചിട്ടുണ്ട്. അർഹരായ ഒരൊറ്റ വോട്ടറെ പോലും പട്ടികയിൽനിന്ന് അന്യായമായി പുറത്താക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. പശ്ചിമ ബംഗാളിലും സമാനമായ നടപടിയിലൂടെ 58 ലക്ഷം പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഡി.എം.കെയും കോൺഗ്രസും വിജയിയുടെ ടി.വി.കെയും ഇതിനെതിരെ ശക്തമായ എതിർപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്.ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് ആരോപണം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിക്കുമെന്നതിന്റെ സൂചനയാണ് പുതുക്കിയ പട്ടിക പുറത്ത് വരുമ്പോൾ ലഭിക്കുന്നത്.

facebook twitter