+

ശ്രീനിവാസൻ മനസ് നിറയെ പുതിയ ലോകം സ്വപ്നം കണ്ട പ്രതിഭ : എം.വി ഗോവിന്ദൻ മാസ്റ്റർ

അന്തരിച്ച ചലച്ചിത്രനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനുമായി താൻ നല്ല വ്യക്തിബന്ധം പുലർത്തിയിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി

കണ്ണൂർ : അന്തരിച്ച ചലച്ചിത്രനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനുമായി താൻ നല്ല വ്യക്തിബന്ധം പുലർത്തിയിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ' കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുമ്പോൾ അദ്ദേഹത്തിൻ്റെ എറണാകുളത്തെ വീട്ടിൽപ്പോയി കണ്ടിരുന്നു. തൻ്റെ അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയുമ്പോഴും മനസ് നിറയെ പുതിയ ഒരു ലോകം രൂപപ്പെടണമെന്ന് ശ്രീനിവാസൻ ആഗ്രഹിച്ചു. 

അങ്ങനെയൊരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായത്. സാധാരണ മനുഷ്യരുടെ ജീവിതം കൃത്യമായി അവതരിപ്പിക്കാൻ കഴിവുള്ള പ്രതിഭയായിരുന്നു അദ്ദേഹമെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

facebook twitter