മുംബൈ: ബി.ജെ.പി മുൻ എം.പി പ്രജ്ഞ സിങ് ഠാകുർ, റിട്ട. ലെഫ് കേണൽ പ്രസാദ് പുരോഹിത് അടക്കം സന്യാസിമാരും സൈനികരും പ്രതികളായ 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ വിധി പ്രഖ്യാപനം നീട്ടിവെച്ചു.
വിധി പ്രഖ്യാപനം ജൂലൈ 31ലേക്ക് മാറ്റിയ എൻ.ഐ.എ കോടതി ജഡ്ജി എ.കെ. ലാഹോട്ടി അന്ന് പ്രതികളടക്കം കേസിൽ കക്ഷികളായവരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 19ന് വിചാരണ നടപടികൾ പൂർത്തിയാക്കിയ കോടതി വ്യാഴാഴ്ച വിധി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, വിചാരണയുമായി ബന്ധപ്പെട്ട രേഖകളുടെ ദൈർഘ്യം ചൂണ്ടിക്കാട്ടി വിധിപ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.