ബംഗ്ലാ ഭാഷ സംസാരി ക്കുന്നതിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ബംഗ്ലാദേശികളായി മുദ്ര കുത്തുകയാണ് കേന്ദ്ര സർക്കാർ : മമത ബാനർജി

07:07 PM Nov 05, 2025 | Neha Nair

പശ്ചിമ ബംഗാൾ : വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) കൂറ്റൻ റാലി സംഘടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന അട്ടിമറിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് മമത പറഞ്ഞു. 

ഭരണ ഘടന ഉയർത്തിപിടിച്ചാണ് കൊൽക്കത്തയിൽ തൃണമൂൽകോൺഗ്രസ് റാലി സംഘടിപ്പിച്ചത്. ബംഗ്ലാ ഭാഷ സംസാരി ക്കുന്നതിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ബംഗ്ലാദേശികളായി മുദ്ര കുത്തുകയാണ് കേന്ദ്ര സർക്കാരെന്ന് മമത പറഞ്ഞു. കൊള്ളക്കാരുടെ പാർട്ടിയാണ് ബിജെപി യെന്നും, സ്വാതന്ത്ര്യ സമരത്തിൽ പോരാടാത്ത വിഡികളാണ് ഇതിന് പിന്നിലെന്നും മമത പറഞ്ഞു .

Trending :