മലപ്പുറത്ത് തേങ്ങയിടാൻ തെങ്ങിൽ കയറിയ ഗൃഹനാഥൻ മരിച്ചു

07:10 PM May 22, 2025 | AVANI MV

മലപ്പുറം: മലപ്പുറത്ത് തേങ്ങയിടാൻ തെങ്ങിൽ കയറിയ ഗൃഹനാഥൻ മരിച്ചു. തെങ്ങിന്റെ മുകളിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് തെങ്ങിൽ നിന്ന് പിടിവിട്ടുപോയി. ഇതോടെ തെങ്ങുകയറ്റ മെഷീനിൽ കാൽ കുടുങ്ങി താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു. പുറത്തൂരിൽ സേലത്ത് വീട്ടിൽ കണ്ണൻ (70) ആണ് മരിച്ചത്.

വീട്ടിലെ തെങ്ങിൽ തേങ്ങയിടാനും തെങ്ങ് വൃത്തിയാക്കാനും കയറിയതായിരുന്നു അദ്ദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആളെ താഴെ ഇറക്കി. തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.