മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

05:16 PM Apr 25, 2025 | AJANYA THACHAN

മംഗളൂരു : മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് കണ്ടക്ടർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്ന് യുവതി പരാതിപ്പെട്ടു. മംഗളൂരുവിലെ കൊണാജെയിൽ കർണാടക ആർടിസി ബസിൽ വെച്ചായിരുന്നു സംഭവം. 

യാത്രക്കിടെ യുവതി ഉറങ്ങിപ്പോയ സമയത്ത് കണ്ടക്ടർ ഇവരോട് മോശമായി പെരുമാറുന്നത് കണ്ട സഹയാത്രികൻ ഇത് ഫോണിൽ പകർത്തിയിരുന്നു. യുവതിയുടെ പരാതിയിൽ കണ്ടക്ടർ പ്രദീപ് നായ്ക്കർക്കെതിരെ പൊലീസ് കേസെടുത്തു. പരാതിയെ തുടർന്ന് പ്രദീപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.