ഉച്ചയ്ക്ക് ഊണിന് നല്ല കിടിലൻ ഉണക്കമീൻ മാങ്ങാ കറി

08:00 AM Jul 27, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:

ഉണക്കമീൻ – ¼ കിലോഗ്രാം
മാങ്ങാ ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
ഉള്ളി – 6 എണ്ണം
തേങ്ങാ ചിരകിയത് – 1 ½ കപ്പ്
പച്ചമുളക് – 6
വെളുത്തുള്ളി – 6 അല്ലി
ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉലുവ – ഒരു നുള്ള്
എണ്ണ – ആവശ്യത്തിന്
കടുക് – ½ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം:

ചീന ചട്ടിയിൽ വെള്ളത്തിലിട്ട് കുതിർത്ത് ഉപ്പ് കളഞ്ഞ് വൃത്തിയാക്കി എടുത്ത ഉണക്കമീൻ, മാങ്ങാ, ഉള്ളി,പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ഇടുക.

ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി മഞ്ഞൾപ്പൊടിവളരെ കുറച്ച് ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക.

ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക.

നാണായി തിളച്ച ശേഷം തേങ്ങാ അരച്ചത് ചേർത്ത് അഞ്ച് മിനിറ്റ് തീ കുറച്ച് വയ്ക്കുക. 5 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് കടുക് വറുത്ത് ഒഴിക്കാം.

അവസാനം ഒരു പാനിൽ എണ്ണ ചൂടായിക്കി കടുക്, ഉലുവ, ചുവന്നുള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് ഉലർത്തി ഒഴിച്ച് ഉപയോഗിക്കാം.