മാങ്ങ പച്ചടി തയ്യാറാക്കിയലോ..

06:50 PM Apr 07, 2025 | AVANI MV

മാങ്ങ - അര കിലോ.

തേങ്ങ - അര മുറി.

തൈര് - 300ml

കടുക് - 2 സ്പൂണ്.

പച്ചമുളക് -3 എണ്ണം.

വെളിച്ചെണ്ണ - 2 സ്പൂണ്.

ഉണക്ക മുളക് - 3 എണ്ണം

കറിവേപ്പില.

ഉപ്പ്.

മാങ്ങ കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക.

തേങ്ങ, പച്ചമുളക്,1 സ്പൂണ് കടുക്,പകുതി തൈര് എന്നിവ ചേർത്തു മിക്സിയിൽ അരയ്ക്കുക.

ശേഷം അരവും മാങ്ങയും ബാക്കിയുള്ള തൈരും,ഉപ്പും ചേർത്തു നല്ലവണ്ണം മിക്സ് ചെയ്യുക.

വെളിച്ചെണ്ണ ചൂടാക്കി ബാക്കിയുള്ള കടുക്,ഉണക്ക മുളക്,കറിവേപ്പില ചേർത്തു വറവിടുക