മണിപ്പൂര്‍ സംഘര്‍ഷം ; കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു

08:15 AM Mar 09, 2025 | Suchithra Sivadas

\മണിപ്പൂരില്‍ ഇന്നലെ വീണ്ടും സംഘര്‍ഷമുണ്ടായ മേഖലയില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. 30 പേര്‍ക്കാണ് ഇന്നലെ സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

കാംഗ്‌പോക്പിയില്‍ വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഇവിടെ സര്‍വീസ് നടത്തിയ സര്‍ക്കാര്‍ ബസിന് നേരെ കല്ലേറുണ്ടായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയുമായി ഒരുവിഭാഗം ഏറ്റുമുട്ടി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.