കാനഡയില്‍ മാര്‍ക്ക് കാര്‍ണി മന്ത്രിസഭ; 24 പുതുമുഖങ്ങള്‍; ഇന്ത്യന്‍ വംശജ അനിത ആനന്ദ് പുതിയ വിദേശകാര്യമന്ത്രി

02:31 PM May 14, 2025 |


കാനഡയില്‍ മാര്‍ക്ക് കാര്‍ണി മന്ത്രിസഭ രൂപീകൃതമായി. മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരില്‍ 24 പേര്‍ പുതുമുഖങ്ങളാണ്.

ഇന്ത്യന്‍ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. അനിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മനീന്ദര്‍ സിംഗ് സന്ധു അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും. മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെയുളള ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. 

ഈ മാസം 27നാണ് പാര്‍ലമെന്റ് സമ്മേളനം.