ഭോപാൽ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി രണ്ടുവർഷം ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് സൈബർ ലോ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി (എംസിഎൽഐഎസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാപ്രോഗ്രാം അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അഖിലേന്ത്യാതല എൻട്രൻസ് ടെസ്റ്റ് അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ nliu.ac.in/admissions വഴി ഏപ്രിൽ 30 വരെ നൽകാം.