+

അങ്ങനങ്ങ് പോയാലോ? തിരുവോണ നാളിൽ വീട്ടിലെത്തിയ മാവേലിയെ കൊണ്ട് വാഴ തൈ നടീച്ച് കണ്ണൂരിലെ കർഷകൻ

തിരുവോണ നാളിൽ വീട്ടിലെത്തിയ മാവേലിമന്നനെ കൊണ്ടു വാഴത്തെ  നടീച്ച് കർഷകനായ വീട്ടുടമ കാർഷിക സംസ്കൃതിക്ക് അർത്ഥപൂർണിമയേകി മൊറാഴ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം തിരുവോണ നാളിൽ പ്രജകളെ കാണുന്നതിനാണ് മാവേലി പരിവാരങ്ങളുമായി വീടുകൾ കയറിയത്.


മൊറാഴ : തിരുവോണ നാളിൽ വീട്ടിലെത്തിയ മാവേലിമന്നനെ കൊണ്ടു വാഴത്തെ  നടീച്ച് കർഷകനായ വീട്ടുടമ കാർഷിക സംസ്കൃതിക്ക് അർത്ഥപൂർണിമയേകി മൊറാഴ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം തിരുവോണ നാളിൽ പ്രജകളെ കാണുന്നതിനാണ് മാവേലി പരിവാരങ്ങളുമായി വീടുകൾ കയറിയത്.

 ഇതിനിടെയാണ് കർഷകനായ സി.എൻ. മോഹനൻ തൻ്റെ വീട്ടിലെത്തിയപ്പോൾ കൃഷി സ്ഥലത്ത് മാവേലി വാഴ തൈ നടണമെന്ന ആവശ്യം അറിയിച്ചത്. ഇതോടെ മാവേലി സന്തോഷത്തോടെ കർഷകൻ്റെ നിർദ്ദേശം അനുസരിക്കുകയായിരുന്നു. മാവേലിയും മോഹനനും കൂടി വാഴത്തെ നട്ട് തിരുവോണ ദിനം കൃഷിയുടെ തുടക്കം കൂടിയാക്കി. മുൻ സൈനിക ഉദ്യോഗസ്ഥനായ മൊറാഴയിലെ എംബി സതീശനാണ് മാവേലി വേഷമണിഞ്ഞത്. ഇപ്പോൾ മയ്യിലിൽ ഗെയിൽ പൈപ്പ്ലൈൻ ജീവനക്കാരൻ കൂടിയാണ് ഇദ്ദേഹം.

How about you go? A farmer in Kannur planted a banana tree with Maveli, who came home on the day of Thiruvonam

 

facebook twitter