ആവശ്യമായ ചേരുവകള്‍
സണ്‍ഫ്ളവര്‍ ഓയില്‍ -1 കപ്പ്
പാല്- 1 കപ്പ്
വെളുത്തുളളി – 2 അല്ലി
നാരങ്ങാനീര് / വിനാഗിരി – അര ടീ സ്പൂണ്‍
പഞ്ചസാര- ഒരു നുളള്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാലും സണ്‍ ഫ്ളവര്‍ ഓയിലും ഫ്രീസറില്‍ വച്ച് (അര മണിക്കൂര്‍) നന്നായി തണുപ്പിക്കണം. ശേഷം ചേരുവകള്‍ എല്ലാം മിക്സിയില്‍ ഇട്ട് പത്ത് സെക്കന്‍ഡ് അടിച്ചെടുക്കുക. വെജ് മയോണൈസ് റെഡി. നാല് ദിവസം വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാം.