+

മയോണൈസിന്റെ ഈ ​ഗുണം അറിയാമോ?

അറേബ്യന്‍ വിഭവങ്ങള്‍ കേരളത്തില്‍ പേരെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പം കൂടിയതാണ് ഈ മയോണൈസ്. ഇന്ന് മന്തി വാങ്ങിയാലും അല്‍ഫാം വാങ്ങിയാലും എന്തിന് സാലഡ് തയ്യാറാക്കുന്നതില്‍ വരെ മയോണൈസ് ഇല്ലാതെ നാവിന് രുചി കിട്ടാത്ത അവസ്ഥയാണ് മലയാളികള്‍ക്ക്. കഴിക്കാൻ മാത്രമല്ല  മയോണൈസ് വേറെയും ഗുണങ്ങൾ ഉണ്ട് .


അറേബ്യന്‍ വിഭവങ്ങള്‍ കേരളത്തില്‍ പേരെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പം കൂടിയതാണ് ഈ മയോണൈസ്. ഇന്ന് മന്തി വാങ്ങിയാലും അല്‍ഫാം വാങ്ങിയാലും എന്തിന് സാലഡ് തയ്യാറാക്കുന്നതില്‍ വരെ മയോണൈസ് ഇല്ലാതെ നാവിന് രുചി കിട്ടാത്ത അവസ്ഥയാണ് മലയാളികള്‍ക്ക്. കഴിക്കാൻ മാത്രമല്ല  മയോണൈസ് വേറെയും ഗുണങ്ങൾ ഉണ്ട് .

പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് ഉള്ള മുടി പോലും പോകുന്ന അവസ്ഥയാണ് നമ്മളില്‍ പലര്‍ക്കും. പ്രകൃതിദത്തവും അല്ലാത്തതും എന്ന് പറഞ്ഞ് നിരവധി മാര്‍ഗ്ഗങ്ങള്‍ മുടിയുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍, ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളാണ് മുടിക്ക് ഉണ്ടാക്കുന്നത്. പക്ഷേ, നമുക്കറിയാത്ത ചില വസ്തുക്കളാണ് പലപ്പോഴും മുടിക്ക് ആരോഗ്യം നല്‍കുന്നതെങ്കിലോ?

അത്തരത്തിലൊന്നാണ് മയോണൈസ്. മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നത് മയോണൈസ് ആണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് ഭംഗിയും ആയുസ്സും കൂട്ടുന്നതിനും മയോണൈസ് സഹായിക്കും. അത് എങ്ങനെയെന്ന് നോക്കാം. മയോണൈസില്‍ മുട്ടയുടെ അംശം അടങ്ങിയിട്ടുണ്ട്.


വെറും മയോണൈസ് കൊണ്ട് മുടി സ്ട്രെയ്റ്റന്‍ ചെയ്യാം. മയോണൈസ് ഉപയോഗിച്ചാല്‍ ഏത് ചുരുണ്ട മുടിയും നീളത്തിലാവുന്നു. പലരും മുടിക്ക് നിറം നല്‍കിയാല്‍ അതിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ പുറകോട്ടായിരിക്കും. എന്നാല്‍, ഇനി ഇക്കാര്യം ആലോചിച്ച് ടെന്‍ഷനാവേണ്ട. കൂടാതെ, മുടിക്ക് നിറം നല്‍കിയാല്‍ അതിനെ സംരക്ഷിക്കാന്‍ മയോണൈസ് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുടിയുടെ ക്യൂട്ടിക്കിള്‍സ് ആരോഗ്യമുള്ളതാക്കി മാറ്റുന്നു. താരന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് മയോണൈസ്.

മയോണൈസ് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇത് മുടിയുടെ പി എച്ച് ലെവല്‍ ഉയര്‍ത്തുന്നു. മയോണൈസ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല.

ഒരു കപ്പ് മയോണൈസ് എടുത്ത് തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം അത് കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയാന്‍.

മാത്രമല്ല വിനാഗിരി ,എണ്ണ എന്നിവയെല്ലാം മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് എപ്പോഴും മുടിയെ ഈര്‍പ്പമുള്ളതാക്കി മാറ്റുന്നു. ഇതിലുള്ള അമിനോ ആസിഡ് തലയോട്ടിയെ പോലും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. പലവിധത്തിലാണ് മയോണൈസ് മുടിക്ക് സഹായമാകുക.

facebook twitter