കേരള സര്‍വകലാശാലയില്‍ നിന്ന് എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ സമിതി. ഉത്തരകടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് അന്വേഷണ സമിതിയുടെ ശുപാര്‍ശ. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതില്‍ പൊലീസ് അന്വേഷണം വേണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം പുനഃപരീക്ഷയ്ക്ക് ചിലവായ തുക സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഈടാക്കും. സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത എല്ലാ അധ്യാപകര്‍ക്കും പ്രത്യേക ഐഡി നല്‍കും. അധ്യാപക നിയമനത്തിനുള്ള യോഗ്യത മാനദണ്ഡം പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.
കേരള സര്‍വകലാശാലയിലെ എംബിഎ മൂന്നാം സെമസ്റ്റര്‍ ഉത്തര പേപ്പറാണ് നഷ്ടമായത്.