+

എംസിസി നീറ്റ് യുജി: ചോയ്സ് ഫില്ലിങ്ങ് ഇന്നുകൂടി

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് 2025 അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന അഖിലേന്ത്യാ അലോട്മെന്റിന്റെ ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് സമയപരിധി തിങ്കളാഴ്ച രാത്രി 11.59 വരെ നീട്ടി.

എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ് എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്.ആദ്യ റൗണ്ട് രജിസ്ട്രേഷൻ, പേമൻറ് സമയപരിധി ഞായറാഴ്ച അവസാനിച്ചു. ചോയ്‌സ് ലോക്കിങ് സൗകര്യം ഇന്ന് വൈകീട്ട് നാലുമുതൽ രാത്രി 11.59 വരെ ഉണ്ടാകും. ആദ്യ അലോട്മെൻറ് ഫലം ആറിന് പ്രഖ്യാപിക്കും. കോളേജ്/സ്ഥാപന റിപ്പോർട്ടിങ്ങിന് ഏഴ് മുതൽ 11 വരെ അവസരമുണ്ടാകും. വിവരങ്ങൾക്ക്: mcc.nic.in
 
facebook twitter