+

എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ടിടിഇ അറസ്റ്റിൽ

എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ടിടിഇ അറസ്റ്റിൽ

കൊച്ചി: 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലുമായി റെയില്‍വേ ടിടിഇ പിടിയിലായി. എളമക്കര എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫി (35) നെയാണ് ബുധനാഴ്ച ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് കൊച്ചി സിറ്റി ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.

റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ് അഖില്‍. ഒരുവര്‍ഷത്തോളമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള ഫോണ്‍ നമ്പര്‍ വഴി മാസങ്ങള്‍ക്ക് മുന്‍പ് അഖിലിനെക്കുറിച്ചുള്ള വിവരം ഡാന്‍സാഫിന് കിട്ടിയിരുന്നു.

കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് അഖിലിനെ പിടികൂടിയത്.
 

Trending :
facebook twitter