+

ഫ്രീസറില്‍ സൂക്ഷിച്ച ഇറച്ചി ഐസ് കളയാൻ പുറത്തെടുത്ത് സൂക്ഷിക്കാറുണ്ടോ? ഇങ്ങനെ ചെയ്യുന്നത് ​ഗുണത്തേക്കാൾ ദോഷം

ചിക്കനും ബീഫുമൊക്കെ കേടാകാതെ ഇരിക്കാൻ ഫ്രീസറിൽ സൂക്ഷിക്കുന്നത് പതിവാണ്. ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അതിൽ ഐസ് കട്ട പിടിച്ച് ഇരിക്കും. ഈ ഐസ് കളയാൻ ആയി സാധാരണ സ്വീകരിക്കുന്ന വഴി കുറച്ചു സമയം പുറത്തെടുത്ത് വെയ്ക്കുക എന്നതാണ്. എന്നാൽ ഇത് അത്ര നല്ല പ്രവണതയല്ല.

ചിക്കനും ബീഫുമൊക്കെ കേടാകാതെ ഇരിക്കാൻ ഫ്രീസറിൽ സൂക്ഷിക്കുന്നത് പതിവാണ്. ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അതിൽ ഐസ് കട്ട പിടിച്ച് ഇരിക്കും. ഈ ഐസ് കളയാൻ ആയി സാധാരണ സ്വീകരിക്കുന്ന വഴി കുറച്ചു സമയം പുറത്തെടുത്ത് വെയ്ക്കുക എന്നതാണ്. എന്നാൽ ഇത് അത്ര നല്ല പ്രവണതയല്ല.

ലോകാരോ​ഗ്യ സംഘടനയും യുഎസ് ഫുഡ് ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷനുമുൾപ്പടെ ഇങ്ങനെ മാംസത്തിൽ നിന്ന് ഐസ് കളയുന്ന രീതി ആരോ​ഗ്യം പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഏകദേശം 4.4 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ആഹാരത്തിന്റെ താപനില എത്തിയാൽ രണ്ട് മണിക്കൂറിൽ കൂടുതൽ ആ ഭക്ഷണം പുറത്തുവെയ്ക്കുകയാണെങ്കിൽ അതിൽ ബാക്ടീരിയകൾ വളരെ വേഗം വളരാൻ സാധ്യതയുണ്ടെന്നാണ് പറുയന്നത്.

സാൽമൊണല്ല, ഇ-കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ ആരോ​ഗ്യത്തിന് ഹാനികരമായ ബാക്ടീരയകൾ 20 മിനിറ്റിനുള്ളിൽ തന്നെ ഇരട്ടിയാകാൻ ശേഷിയുള്ളവയാണ്. ഇത്തരത്തിലുള്ള ബാക്ടീരിയകൾ ശരീരത്തിനുള്ളിലെത്തിയാൽ അവ പ്രതിരോധശേഷി കുറയ്ക്കാനും ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാനും കാരണമാകുന്നു
.
ഇറച്ചിയിലെ ഐസ് കളയുന്നതിന് ശരിയായ രീതികൾ ഏതൊക്കെ
    ഫ്രീസറിൽ വെച്ചിരിക്കുന്ന ഇറച്ചി അവിടുന്ന് എടുത്ത് ഫ്രിജിന്റെ താഴെത്തട്ടിൽ വെയ്ക്കുക. വലുപ്പമനുസരിച്ച് മണിക്കൂറുകൾ മുതൽ ഒരു ദിവസം വരെ ഐസ് പോകാൻ സമയമെടുക്കും പക്ഷെ താപനില 4.4 ഡി​ഗ്രി സെൽഷ്യസിനു താഴെയായതിനാൽ സുരക്ഷിതമായ രീതിയാണ്.

    ഇറച്ചി ഒരു ബാ​ഗിലാക്കി തണുത്ത വെള്ളത്തിൽ വെയ്ക്കുക. ഓരോ 30 മിനിറ്റിലും വെള്ളം മാറ്റണം.

    ഡിഫ്രോസ്റ്റ് എന്ന മൈക്രോവേവിലെ ഓപ്ഷൻ ഉപയോ​ഗിക്കുക.
 

facebook twitter