+

ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ബീഹാർ മാറി :രാഹുൽ ഗാന്ധി

ബിഹാറിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ബീഹാർ മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.



ന്യൂഡൽഹി: ബിഹാറിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ബീഹാർ മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ സീറ്റ് സംരക്ഷിക്കുന്നതിന്റെയും ബി ജെ പി മന്ത്രിമാർ കമ്മീഷനുകൾ ശേഖരിക്കുന്നതിന്റെ തിരക്കിലുമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാറിനെ മാറ്റാൻ മാത്രമല്ല,സംസ്ഥാനത്തെ രക്ഷിക്കാനും വോട്ടുചെയ്യുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഈ മാസമാദ്യം പ്രമുഖ വ്യവസായി ഗോപാൽ ഖേംക പട്‌നയിലെ തന്റെ വസതിക്ക് മുൻപിൽ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. ബീഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റുകയാണെന്ന് ഈ സംഭവം തെളിയിച്ചതായി രാഹുൽ പറഞ്ഞു. പതിനൊന്ന് ദിവസത്തിനുള്ളിൽ മുപ്പത്തി ഒന്ന് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. സംസ്ഥാനത്തെ ക്വട്ടേഷൻ കൊലപാതക വ്യവസായവും ചൂണ്ടിക്കാണിക്കുന്ന സ്‌ക്രീൻ ഷോട്ടുകൾ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എക്‌സിൽ പങ്കുവെച്ചു.

facebook twitter