മലയാള മാസമായ കർക്കടകത്തിൽ ആചരിക്കുന്ന രാമായണ മാസത്തിന് കേരളത്തിൻറെ സാംസ്കാരികവും മതപരവുമായ ആചാരങ്ങളിൽ പ്രധാന സ്ഥാനമാണുള്ളത്. പുരാണേതിഹാസമായ രാമായണം കാലാതിവർത്തിയായ വഴികാട്ടിയാണ്.
ഭഗവാൻ രാമൻറെ ജീവിത കഥകളിലൂടെ നമുക്ക് മുന്നോട്ട് പോകാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്ന അമൂല്യ ഗ്രന്ഥമാണിത്. കർമ്മം, ധർമ്മം, ഭക്തി, എന്നിവയുടെ പ്രാധാന്യം ഈ ഗ്രന്ഥം ഊന്നിപ്പറയുന്നു. ഇന്നത്തെ സങ്കീർണ ലോകത്ത് പ്രാധാന്യമുള്ള നിരവധി ധാർമ്മിക പാഠങ്ങൾ രാമായണം നമുക്ക് പകർന്ന് തരുന്നു. ആധുനിക വെല്ലുവിളികൾ നേരിടാനുള്ള അനുകമ്പ, ധർമ്മനീതി, ഉല്പതിഷ്ണുത്വം തുടങ്ങിയ മൂല്യങ്ങൾ രാമായണം നമ്മിൽ ഉണർത്തുന്നു.
കർക്കിടകം 1 മുതൽ കേരള ഓൺലൈൻ ന്യൂസ് യൂടൂബിലും, ഫേസ്ബുക്കിലും വൈകുന്നേരം ദൈവജ്ഞ തിലകം വി വി മുരളീധര വാര്യരുടെ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്.