+

എളുപ്പത്തിൽ തയ്യാറാക്കാം ചെട്ടിനാട് ചിക്കൻ റോസ്റ്റ്

ടേബിൾസ്പൂൺ എണ്ണ, 1 സവാള ചെറുതായി അരിഞ്ഞത്, 3 പച്ചമുളക്, ഒരു പിടി കറിവേപ്പില, 1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, 500 ഗ്രാം ചിക്കൻ, 3 ടേബിൾസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത്

3 ടേബിൾസ്പൂൺ എണ്ണ, 1 സവാള ചെറുതായി അരിഞ്ഞത്, 3 പച്ചമുളക്, ഒരു പിടി കറിവേപ്പില, 1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, 500 ഗ്രാം ചിക്കൻ, 3 ടേബിൾസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവയാണ് റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. 3 ടേബിൾസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ജീരകം, 6 മുഴുവൻ ഉണങ്ങിയ ചുവന്ന മുളകുകൾ, 1 ടീസ്പൂൺ പെരുംജീരകം, 1 കഷണം കറുവപ്പട്ട, 4 ഏലയ്ക്ക, 4 ഗ്രാമ്പൂ, 1 ടീസ്പൂൺ കുരുമുളക്, 1 തക്കോലം എന്നിവയാണ് ചെട്ടിനാട് മസാലപ്പൊടിക്ക് ആവശ്യമായ ചേരുവകൾ.

ഒരു പാനിൽ 3 ടേബിൾസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ജീരകം, 6 മുഴുവൻ ഉണങ്ങിയ ചുവന്ന മുളകുകൾ, 1 ടീസ്പൂൺ പെരുംജീരകം, 1 കഷണം കറുവപ്പട്ട, 4 ഏലയ്ക്ക, 4 ഗ്രാമ്പൂ, 1 ടീസ്പൂൺ കുരുമുളക്, 1 തക്കോലം ചേ‌ർത്ത് ഏകദേശം 4–5 മിനിറ്റ് വറുത്തെടുക്കുക. മസാല നന്നായി ചുവന്നതിന് ശേഷം മിക്സറിൽ നന്നായി പൊടിച്ചെടുക്കുക. റോസ്റ്റ് ഉണ്ടാക്കുവാനായി ഒരു പാനിൽ വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഈ മിശ്രിതം നന്നായി വെന്തു വരുമ്പോൾ ചിക്കൻ ചേർക്കുക. ചെറു ചൂടിൽ ചിക്കൻ വേവിച്ചെടുക്കുക. ചിക്കൻ നന്നായി വെന്ത് വരുമ്പോൾ ഇതിലേക്ക് പൊടിച്ച് വെച്ച ചെട്ടിനാട് മസാലപ്പൊടി ചേർക്കുക. ശേഷം ഇതിലേക്ക് മല്ലിയില ചേർക്കുക. സ്വാദിഷ്ടമായ ചെട്ടിനാട് ചിക്കൻ

facebook twitter