പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായുള്ള ആയുഷ്, മെഡിക്കല്‍ അലൈഡ് ബിരുദതല കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റ് ഫലം www.cee.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. ആയുഷ് വിഭാഗത്തില്‍ നാലും മെഡിക്കല്‍ അലൈഡ് വിഭാഗത്തില്‍ ഏഴും കോഴ്സുകളിലേക്കുള്ള അലോട്മെന്റാണ് പ്രസിദ്ധീകരിച്ചത്.
കോഴ്സുകള്‍
ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ ആയുഷ് വിഭാഗ ബിരുദതല കോഴ്സുകള്‍; വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, കോ-ഓപ്പറേഷന് ആന്‍ഡ് ബാങ്കിങ്/അഗ്രി ബിസിനസ് മാനേജ്മെന്റ്, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്വയണ്മെന്റല് സയന്‍സ് (ബിരുദതല പ്രോഗ്രാമുകള്‍), കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബിടെക്. ബയോടെക്നോളജി എന്നീ മെഡിക്കല്‍ അലൈഡ് പ്രോഗ്രാമുകള്‍ എന്നിവയിലേക്കാണ് മൂന്നാംഘട്ട അലോട്മെന്റ് നടത്തിയത്.
ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എഎസിസിസി) നടത്തുന്ന അഖിലേന്ത്യാ കൗണ്‍സലിങ് വഴി അലോട്മെന്റ്/അഡ്മിഷന് ലഭിച്ചവരെ സ്റ്റേറ്റ് അലോട്മെന്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോളേജ് പ്രവേശനം
അലോട്മെന്റ് വിശദാംശങ്ങള്‍ പേര്, റോള്‍ നമ്പര്‍, അലോട് ചെയ്യപ്പെട്ട കോളേജ്, കോഴ്സ്, അലോട്മെന്റ് കാറ്റഗറി, ഫീ വിവരങ്ങള്റ് തുടങ്ങിയവ വിദ്യാര്‍ഥിയുടെ ഹോം പേജിലും അവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്ന അലോട്മെന്റ് മെമ്മോയിലും ലഭിക്കും. ഡേറ്റാ ഷീറ്റും ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യണം. മെമ്മോ, ഡേറ്റാ ഷീറ്റ് എന്നിവയുള്‍പ്പടെ കീം 2025 പ്രോസ്പെക്ടസ് ക്ലോസ് 11.7.1 -ല്‍ പറഞ്ഞ പ്രകാരമുള്ള രേഖകള്‍ പ്രവേശനസമയത്ത്, സ്ഥാപനത്തില്‍ ഹാജരാക്കണം.
അലോട്മെന്റ്/റീ അലോട്മെന്റ് ലഭിച്ചവര്‍ക്ക്, ഫീസടച്ച് കോളേജില്‍ പ്രവേശനം നേടാന്‍ ഒക്ടോബര്‍ 30-ന് വൈകീട്ട് നാലുവരെ അവസരമുണ്ടാകും. മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീ, അലോട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടുമ്പോള്‍ അടയ്ക്കണം.
പട്ടികജാതി/പട്ടികവര്‍ഗം/ഒഇസി/വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുള്ള മറ്റുവിഭാഗക്കാര്‍ തുടങ്ങിയവര്‍ പ്രവേശനസമയത്ത് ട്യൂഷന് ഫീ അടയ്ക്കേണ്ടതില്ല. എന്നാല്‍, ഈ വിഭാഗക്കാര്‍ക്ക് മാനേജ്മെന്റ് ക്വാട്ട സീറ്റിലാണ് പ്രവേശനം ലഭിച്ചതെങ്കില്‍ മെമ്മോയില്‍ സൂചിപ്പിച്ചിട്ടുള്ള ഫീ അടയ്ക്കണം. ഈ വിഭാഗം സീറ്റില്‍ അവര്‍ക്ക് ഫീ ഇളവ് ലഭിക്കുന്നതല്ല.
ഫീ ഇളവ് അര്‍ഹതയുള്ളവര്‍ ഉള്‍പ്പെടെ, സമയപരിധിക്കകം പ്രവേശനം നേടാത്തവരുടെ അലോട്മെന് നഷ്ടപ്പെടും. പ്രോസ്പക്ടസ് ക്ലോസ് 12.2.4 പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് അവര്‍ക്ക് ബാധകമാക്കും.
സ്ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ട്
മൂന്നാംഘട്ട അലോട്മെന്റിനുശേഷം ആയുഷ് വിഭാഗ യുജി കോഴ്സുകളിലും വെറ്ററിനറി സയന്‍സ് ഒഴികെയുള്ള മെഡിക്കല്‍ അലൈഡ് യുജി കോഴ്സുകളിലും ഉണ്ടായേക്കാവുന്ന ഒഴിവുകള്‍ സ്ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ട് വഴി നികത്തും. അതിന്റെ സമയക്രമം പിന്നീട് പ്രസിദ്ധപ്പെടുത്തും. വെറ്ററിനറി സയന്‍സ് യുജി പ്രോഗ്രാമിലെ ഒഴിവുകള്‍ നികത്തുന്നത് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വിസിഐ), പ്രവേശനത്തിന് നിര്‍ദേശിക്കുന്ന കട്ട് ഓഫ് ഡേറ്റിന് വിധേയമായിരിക്കും.
മൂന്നാംറൗണ്ട് എസ്എം അവസാനറാങ്കുകള്‍
മൂന്നാംഘട്ടത്തില്‍ ഓരോ കോഴ്സിനും സ്റ്റേറ്റ് മെരിറ്റില്‍ സംസ്ഥാനതലത്തില്‍ അലോട്മെന്റ് ലഭിച്ച അവസാന കേരള മെഡിക്കല്‍ റാങ്കുകള്‍:
ആയുഷ്: ഗവണ്മെന്റ് വിഭാഗം; ബിഎഎംഎസ്-11281 (ആയുര്‍വേദ റാങ്ക്); ബിഎച്ച്എംഎസ് -14314.
സ്വകാര്യ സ്വാശ്രയം: ബിഎഎംഎസ് -44950 (ആയുര്‍വേദ റാങ്ക്); ബി എസ്എംഎസ് -അലോട്മെന്റ്റ് ഇല്ല, ബിയുഎംഎസ് -44295.
മെഡിക്കല്‍ അലൈഡ് കോഴ്സുകള്‍
ഗവണ്മെന്റ് വിഭാഗം: ബിവിഎസ്സി ആന്‍ഡ് എഎച്ച്-4308, ബിഎസ്സി അഗ്രിക്കള്‍ച്ചര്‍ -8956, ബിടെക്ബയോടെക്നോളജി (കേരള കാര്‍ഷിക സര്‍വകലാശാല) -10635, ബിഎസ്സി ഫോറസ്ട്രി -12382, ബാച്ചര്‍ ഓഫ് ഫിഷറീസ് സയന്‍സ് -14168, ബിഎസ്സി ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്വയണ്മെന്റല് സയന്‍സ് -14988; ബിഎസ്സി കോ-ഓപ്പറേഷന് ആന്‍ഡ് ബാങ്കിങ്/അഗ്രി ബിസിനസ് മാനേജ്മെന്റ് -16043.
ഓരോ കോഴ്സിലെയും ഓരോ സ്ഥാപനത്തിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്കുകള്‍ www.cee.kerala.gov.inലെ ലാസ്റ്റ് റാങ്ക് പട്ടികയിലുണ്ട്. അലോട്മെന്റ് ലിസ്റ്റും സൈറ്റില്‍ ലഭിക്കും.