+

യുപിയില്‍ കുഞ്ഞനുജത്തിയെ ക്രൂരമായി കൊന്ന് മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്‍

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ കുട്ടികളുടെ മുത്തച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്.

ഉത്തര്‍പ്രദേശില്‍ മാനസികവെല്ലുവിളി നേരിടുന്ന പത്ത് വയസുകാരന്‍ ഒന്നരവയസുള്ള സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തി. ബഹ്റൈച്ച് ജില്ലയിലെ റെഹുവ മന്‍സൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഇഷ്ടികകൊണ്ട് ഇടിച്ചും വടികൊണ്ട് അടിച്ചുമായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ കുട്ടികളുടെ മുത്തച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന തന്റെ ചെറുമകന്‍ വീടിനുള്ളില്‍ കളിക്കുന്നതിനിടെ അനുജത്തിയെ കൊലപ്പെടുത്തിയെന്നായിരുന്നു ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചതായി കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

facebook twitter