തിരുവനന്തപുരം : മിൽമയുടെ പാൽ ഇനി കുപ്പിയിലും ലഭിക്കും. ബുധനാഴ്ച മുതല്‍ ഒരു ലിറ്റര്‍ ബോട്ടില്‍ വിപണിയിലെത്തും. 70 രൂപയാണ് വില. ഗുണമേന്മയുള്ള ഫുഡ്ഗ്രേഡ് ബോട്ടിലാണ് പാക്കിങ്ങിന് ഉപയോഗിക്കുന്നതെന്ന് മില്‍മ ചെയർപേഴ്സൻ മണി വിശ്വനാഥ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് നടപ്പാക്കുന്നത്. തുടർന്ന് വിപണി നിരീക്ഷിച്ച ശേഷം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിപ്പിക്കും.മിൽമ ഭരണസമിതി അംഗങ്ങളായ കെ. കൃഷ്ണൻപോറ്റി, കെ.ആർ. മോഹനൻ പിള്ള, ജയ വിശ്വനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Trending :