സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

07:17 AM Nov 05, 2025 |


സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മില്‍മ തിരുവനന്തപുരം മേഖല ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ് പറഞ്ഞു.

മില്‍മ അവസാനമായി പാലിന് വില വര്‍ധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു വര്‍ധിപ്പിച്ചത്. 2026 ജനുവരി മുതല്‍ പുതുക്കിയ പാല്‍ വിലയായിരിക്കും. ലിറ്ററിന് നാലു രൂപ വരെ കൂടാനാണ് സാധ്യതയെന്നാണ് വിവരം.