+

ബള്‍ട്ടിയ്ക്ക് ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഷെയ്ന്‍നിഗം

പ്രവീണ്‍ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

'ബള്‍ട്ടി' എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. നവാഗതനായ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം എബി സിനി ഹൗസാണ് നിര്‍മ്മിക്കുന്നത്
തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ 'ബള്‍ട്ടി'ക്കു ശേഷം ഒരു ബിഗ് ബഡ്ജറ്റ് സിനിമയില്‍ ഷെയ്ന്‍ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിന്റെ ബാനറില്‍ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യാന്‍ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ഈ വര്‍ഷം പൂജ റിലീസായി എത്തി, സൂപ്പര്‍ഹിറ്റായി മാറിയ ആക്ഷന്‍ സിനിമയായ 'ബള്‍ട്ടി' ഒരു നായകനെന്ന നിലയില്‍ ഷെയിന്‍ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ആ സിനിമയുടെ വന്‍ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഷെയിന്‍ പങ്കാളിയാകുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

കേരള-തമിഴ് പശ്ചാത്തലത്തില്‍ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. പ്രവീണ്‍ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
 

Trending :
facebook twitter