+

നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം വ​ൻ റി​ക്രൂ​ട്ട്​​മെ​ൻറി​നൊ​രു​ങ്ങി മി​ൽ​മ

നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം വ​ൻ റി​ക്രൂ​ട്ട്​​മെ​ൻറി​നൊ​രു​ങ്ങി മി​ൽ​മ. ദ​ക്ഷി​ണ മേ​ഖ​ല യൂ​നി​യ​നാ​യ തി​രു​വ​ന​ന്ത​പു​രം മി​ൽ​മ​യി​ൽ 198ഉം ​ഉ​ത്ത​ര മേ​ഖ​ല യൂ​നി​യ​നാ​യ മ​ല​ബാ​ർ മി​ൽ​മ​യി​ൽ 47ഉം ​ഉ​ൾ​​പ്പെ​ടെ 245 പേ​രെ​യാ​ണ്​​ ഉ​ട​ൻ നി​യ​മി​ക്കു​ന്ന​തെ​ന്ന്​ ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം വ​ൻ റി​ക്രൂ​ട്ട്​​മെ​ൻറി​നൊ​രു​ങ്ങി മി​ൽ​മ. ദ​ക്ഷി​ണ മേ​ഖ​ല യൂ​നി​യ​നാ​യ തി​രു​വ​ന​ന്ത​പു​രം മി​ൽ​മ​യി​ൽ 198ഉം ​ഉ​ത്ത​ര മേ​ഖ​ല യൂ​നി​യ​നാ​യ മ​ല​ബാ​ർ മി​ൽ​മ​യി​ൽ 47ഉം ​ഉ​ൾ​​പ്പെ​ടെ 245 പേ​രെ​യാ​ണ്​​ ഉ​ട​ൻ നി​യ​മി​ക്കു​ന്ന​തെ​ന്ന്​ ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു.

എ​ട്ടം​ഗ റി​ക്രൂ​ട്ട്​​മെ​ൻറ്​ ക​മ്മി​റ്റി​യാ​ണ്​ നി​യ​മ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം മി​ൽ​മ​യി​ൽ 12 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ നി​യ​മ​ന പ്ര​ക്രി​യ.

ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗം, ഭി​ന്ന​ശേ​ഷി എ​ന്നി​വ​ർ​ക്ക്​ ച​ട്ട​​പ്ര​കാ​ര​മു​ള്ള സം​വ​ര​ണം ഉ​റ​പ്പാ​ക്കി​യാ​ണ്​ വി​ജ്ഞാ​പ​നം ത​യാ​റാ​ക്കി​യ​ത​ത്​. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും നി​യ​മ​ന സം​വ​ര​ണ​ത്തി​ന്​ സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

മാ​ന​വ​വി​ഭ​വ​ശേ​ഷി ശ​ക്​​തി​പ്പെ​ടു​ത്തി ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ച്​ മി​ൽ​മ​യെ ഉ​യ​ർ​ച്ച​യി​ലേ​ക്ക്​ ന​യി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ ഒ​ഴി​വു​ള്ള സ്ഥി​രം ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 
 

Trending :
facebook twitter