+

സന്തോഷും മിനി നമ്പ്യാരും സഹപാഠികൾ അല്ല, ഫെയ്‌സ്ബുക്ക് കമന്റിന് ലൈക്ക് അടിച്ച് തുടങ്ങിയ സൗഹ‍ൃദം വഴി വിട്ടു ; ഭർത്താവിനെ കൊലപ്പെടുത്താൻ നേരത്തെ പ്ലാൻ ചെയ്തു : അരും കൊലയ്ക്ക് റീൽസ് താരം കൂട്ടു നിന്ന കഥ

കൈതപ്രത്തെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റംചുമത്തിയാണ് രാധാകൃഷ്ണന്റെ ഭാര്യയും ബിജെപി പ്രവർത്തകയുമായ മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ : കൈതപ്രത്തെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റംചുമത്തിയാണ് രാധാകൃഷ്ണന്റെ ഭാര്യയും ബിജെപി പ്രവർത്തകയുമായ മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. മിനിയുടെ അറിവും സമ്മതവും കൊലയ്ക്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളിൽ വെച്ച് ഭാര്യ മിനി നമ്പ്യാരുടെ കാമുകനായ സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

സന്തോഷുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ രാധാകൃഷ്ണൻ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണു കൊലപാതകം നടത്താൻ കാരണം. ഭർത്താവ് മർദ്ദിച്ചെന്ന് അടക്കം സന്തോഷിനെ മിനി അറിയിച്ചിരുന്നു. മിനിയുടെ പകയാണ് രാധാകൃഷ്ണനെ കൊന്ന് സന്തോഷ് തീർത്തതെന്നാണ് സൂചന. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൻറെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

mini nambiar

നേരത്തെ തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രതികൾ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. സന്തോഷ് പിടിയിലായാൽ താനും കുടുങ്ങുമെന്ന് മിനി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും റീൽസിലൂടെ അറിയപ്പെടുന്ന ആളാണ് മിനി. സിനിമാരംഗങ്ങളും ഭർത്താവിനോടുള്ള പ്രണയവും എല്ലാം റീൽസിലൂടെ അവതരിപ്പിച്ച് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു മിനി. ഇതിനിടെയാണ് സന്തോഷിനെ പരിചയപ്പെടുന്നത്. ഒരു വർഷം മുൻപ് ഫെയ്‌സ്ബുക്കിൽ വന്ന കുറിപ്പിൽ സന്തോഷ് കമന്റ് ചെയ്തു. ഇത് മിനി ലൈക്ക് ചെയ്തു. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. സന്തോഷ് സഹപാഠിയാണെന്ന് മിനി ഭർത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ വീട് നിർമിക്കാനുള്ള ചുമതലയും സന്തോഷിനു നൽകി. ഇതോടെ ബന്ധം കൂടുതൽ ദൃഢമായി. 

ചതി രാധാകൃഷ്ണന് മനസ്സിലായി. മിനിയുമായി വാക്കുതർക്കം ഉണ്ടായി. പൊലീസിൽ പരാതിയും നൽകി. തുടർന്ന് മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടിൽ താമസമാക്കി. ഈ വീട്ടിൽ പലപ്പോഴും സന്തോഷ് എത്തി. വീണ്ടും വീണ്ടും രാധാകൃഷ്ണൻ താക്കീത് നൽകി. പക്ഷേ അത് പ്രതികാരം കൂട്ടുകയാണ് ചെയ്തത്.

കുറഞ്ഞ കാലയളവിനിടയിൽ മിനി സന്തോഷുമായി നടത്തിയത് മൂവായിരത്തോളം ഫോൺകോളുകളെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം പല തവണ രാധാകൃഷ്ണൻ വിലക്കിയിരുന്നു. ഭർത്താവിന് വധഭീഷണിയുണ്ടെന്നറിഞ്ഞിട്ടും വിവരം പൊലീസിലറിയിക്കാൻ മിനി മുതിർന്നില്ലെന്നാണ് കണ്ടെത്തൽ. രാധാകൃഷ്ണനെ തട്ടിക്കളയും എന്ന് സന്തോഷ് മിനിയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ചതിനും തെളിവുകളുണ്ട്. മാർച്ച് 20നായിരുന്നു കൈതപ്രത്തെ പണി നടക്കുന്ന വീട്ടിൽ വച്ച് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊന്നത്. അന്നേ ദിവസം രാധാകൃഷ്ണനൊപ്പമുണ്ടായിരുന്ന മകനെ മിനി നിരന്തരം ഫോണിൽ വിളിച്ചു. രാധാകൃഷ്ണന്റെ കൃത്യമായ ലൊക്കേഷൻ മനസിലാക്കലായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷ് മിനിയുമായി ഫോണിൽ ബന്ധപ്പെട്ടെന്നും പൊലീസ് പറയുന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷനിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട് മിനി. ബിജെപിയുടെ സജീവ പ്രവർത്തകയായ മിനി സോഷ്യൽ മീഡിയയിൽ പാർട്ടി നേതാക്കൾക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടുന്നതും നേതാക്കൾക്കൊപ്പം വേദി പങ്കിടുന്നതും എല്ലാം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ട്.
 

facebook twitter