+

ആര്‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിന് യുവതിയെ കൊലപ്പെടുത്തി സാരിയില്‍ കെട്ടിത്തൂക്കി ഭര്‍തൃവീട്ടുകാര്‍

ഭക്ഷണം പാചകം ചെയ്തപ്പോള്‍ യുവതിയോട് വളരെ മോശമായി ഭര്‍തൃവീട്ടുകാര്‍ പെരുമാറി

മഹാരാഷ്ട്രയില്‍ ആര്‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിന് യുവതിയെ കൊലപ്പെടുത്തി സാരിയില്‍ കെട്ടിത്തൂക്കി ഭര്‍തൃവീട്ടുകാര്‍. ഉത്തര മഹാരാഷ്ട്ര ജല്‍ഗാവ് കിനോഡ് ഗ്രാമത്തിലെ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. ആര്‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിനെ ചോദ്യം ചെയ്ത ഭര്‍തൃമാതാവും സഹോദരിയും ആണ് യുവതിയെ കൊലപ്പെടുത്തിയത്.

ഭക്ഷണം പാചകം ചെയ്തപ്പോള്‍ യുവതിയോട് വളരെ മോശമായി ഭര്‍തൃവീട്ടുകാര്‍ പെരുമാറി. പിന്നീട് അതു തര്‍ക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഗായത്രിയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീധനത്തിന്റെ പേരില്‍ യുവതി മുന്‍പും ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഒളിവിലാണ്. ഗായത്രിക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ട്.

facebook twitter