+

ജസ്റ്റിസ് വർമയുടെ വസതിയിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയ സംഭവം : സുപ്രീംകോടതി പാനൽ റിപ്പോർട്ട് സമർപ്പിച്ചു

ജസ്റ്റിസ് വർമയുടെ വസതിയിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയ സംഭവം : സുപ്രീംകോടതി പാനൽ റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി: അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് വർമയുടെ വസതിയിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയെന്ന സംഭവത്തിൽ സുപ്രീംകോടതി നിയമിച്ച മൂന്നംഗ ജഡ്ജി പാനൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് റിപ്പോർട്ട് സമർപ്പിച്ചു.

പഞ്ചാബ്- ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ജി.എസ് സാന്താവലിയ, കർണാടക ഹൈകോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങിയ പാനലാണ് തുടർ നടപടികൾക്കായി മേയ് നാലിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

മാർച്ച് 14ന് ജസ്റ്റിസ് വർമയുടെ ഡൽഹിയിലെ വസതിയിലുണ്ടായ അഗ്നിബാധക്കിടെയാണ് വൻതോതിൽ പണം കണ്ടെത്തിയെന്ന വാർത്ത വന്നത്. ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ പ്രാഥമിക അന്വേഷണം നടത്തിയ സംഭവത്തിൽ ജസ്റ്റിസ് വർമയെ ജുഡീഷ്യൽ ജോലികൾ നൽകാതെ അലഹാബാദ് ഹൈകോടതിയിലേക്ക് മാറ്റിയിരുന്നു.

തീപിടിത്തതിനിടെ വൻതോതിൽ പണം കണ്ടെത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചിരുന്നു. എന്നാൽ, തന്റെ ഭാഗത്തുനിന്ന് തെറ്റുകളുണ്ടായില്ലെന്ന് ജസ്റ്റിസ് വർമ പറയുന്നു.

facebook twitter