+

ക്രിമിനല്‍ കേസുകളുടെ നടപടിക്രമങ്ങള്‍ എ.ഐയിലേക്ക് മാറ്റാന്‍ യുഎഇ

നൂറു ശതമാനം മെച്ചപ്പെടുത്താനാണ്  ലക്ഷ്യം.

ക്രിമിനല്‍ കേസുകളുടെ നടപടിക്രമങ്ങള്‍ എ.ഐയിലേക്ക് മാറ്റാന്‍ യുഎഇ പദ്ധതി അവതരിപ്പിച്ചു.  . പരാതി സ്വീകരിക്കുന്നത് മുതല്‍ തരം തിരിക്കുന്നതും തെളിവുകള്‍ വിശകലനം ചെയ്യുന്നതും വരെ എ.ഐ സഹായത്തോടെ ആയിരിക്കും.  കേസുകള്‍ തീര്‍പ്പാക്കാനുള്ള സമയവും  കൃത്യതയും   നൂറു ശതമാനം മെച്ചപ്പെടുത്താനാണ്  ലക്ഷ്യം.


കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കന്നതില്‍ പേരുകേട്ട രാജ്യമാണ് യുഎഇ.  അവിടെയാണ് എ.ഐ കൂടി വരാന്‍ പോകുന്നത്.ഒരു പരാതി കിട്ടിയാല്‍ അത് തരംതിരിക്കുന്നത്, തെളിവുകള്‍ താരതമ്യം ചെയ്യുന്നത്,  വിശകലനം ചെയ്യുന്നത്,അവസാനം സമ്മറി നല്‍കുന്നത് എല്ലാം എ.ഐ.  ഫയലുകള്‍ തെരഞ്ഞ് സമയം കളയേണ്ട.  ഉദ്യോഗസ്ഥര്‍ക്ക് ഏത് കേസ് ആദ്യം തീര്‍ക്കണമെന്ന നിര്‍ദേശം പോലും ലഭിക്കും.  ചുരുക്കത്തില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് അവസാനിക്കുമെന്ന് ചുരുക്കം.

facebook twitter