കണ്ണൂർ : എലപ്പുള്ളിബ്രുവറി മദ്യനിർമ്മാണ ഫാക്ടറി വിഷയത്തിൽ ഓരോരുത്തരുടെയും ബാലിശമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയില്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ അംഗീകരിച്ച മദ്യനയമാണ് എലപ്പുള്ളിയിൽ നടപ്പാക്കുന്നത്.
ഈ കാര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ബാലിശമായ ചോദ്യങ്ങൾക്ക് മറുപടി പറയാനില്ല. എല്ലാവരുടെയും ബാലിശമായ ചോദ്യങ്ങൾക്ക് മറുപടി പറയാനില്ല. തൊഴിൽ അവസരങ്ങൾ കൂടി മുന്നിൽ കണ്ടാണ് ബ്രൂവറി പദ്ധതിക്ക് അനുമതി നൽകിയത്. പി.എം ശ്രീയിൽ സംസ്ഥാന സർക്കാർ പങ്കാളികളായതിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിദ്യാഭ്യാസ വകുപ്പ്മന്ത്രി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
Trending :