കാസർകോട് : അര നൂറ്റാണ്ടിനിപ്പുറം മംഗൽപാടി താലൂക്ക് ആശുപത്രിയില് ഏറ്റവും വലിയ വികസനമാണ് നിർമ്മാണം ആരംഭിക്കാനിരിക്കുന്ന പുതിയ കെട്ടിടമെന്ന് ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. ആശുപത്രിക്ക് വേണ്ടി കിഫ്ബി ഫണ്ടിൽ നിന്ന് 17.47കോടി രൂപ ചെലവിൽ ആർദ്രം നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിക്കുന്ന 26000 ചതുശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ ഉൽഘാടനം ഓൺലൈൻ ആയി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സർകാർ അധികാരത്തിലെത്തിയപ്പോൾ രണ്ടു സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം,അവയ്ക്ക് വേണ്ടി പ്രത്യേകം തസ്തിക,ഡയാലിസിസ് യൂണിറ്റുകൾ,കാത് ലാബ് സൗകര്യങ്ങളും ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റി തീർക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ,ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഉൾപ്പെടെ ആരോഗ്യമേഖലയിൽ മുൻപുണ്ടായിട്ടില്ലാത്ത വിധമുള്ള വലിയ മുന്നേറ്റമാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.
പുതുതായി നിർമിക്കുന്ന ഇരുനില കെട്ടിടത്തിൽ ഒ പി , ക്യാഷാലിറ്റി, മൈനർ ഒ.ടി , എക്സ്റേ, അൾട്രാ സൗണ്ട് , സി ടി സ്കാൻ , ഫാർമസി , രണ്ട് ഒ പി കൺസൾട്ടേഷൻ മുറികൾ, സ്റ്റാഫ് റൂം , അന്വേഷണ , സ്വീകരണ കൗണ്ടറുകൾ , കാത്തിരിപ്പ് കേന്ദ്രം , ഇലക്ട്രിക്കൽ റൂം , പോലീസ് എയ്ഡ് പോസ്റ്റ് , ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കും.15 മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കാനാണ് കരാർ. ചടങ്ങിൽ എ കെ എം അഷ്റഫ് എം എൽ എ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എ വി രാംദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.മംഗൽ പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റുബീന നൗഫൽ , മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീൻ ലെവീന മൊന്റോറൊ , ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹിമാൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദ് ഹനീഫ് , മഞ്ചേശ്വരം ബ്ലോക്ക്വി പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ ഷംസീന , മംഗൽ പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ് ബാൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ അശോക , കെ വി രാധാകൃഷ്ണ , പഞ്ചായത്തംഗങ്ങളായ കൈറുന്നിസ ഉമർ ,ടി എ ശരീഫ് , സുധ , അശോക , റഷീദ ഹനീഫ്, അസീസ് മരിക്കെ , സാദിക് ചെറു ഗോളി , ഫാറൂഖ് ഷിറിയ , രാഘവ ചേരാൽ , അഷ്റഫ് പച്ചിലമ്പാറ , അഹ്മ്മദലി കുമ്പള , താജുദ്ധീൻ മൊഗ്രാൽ , പ്രിജു കെ ബെള്ളാർ , സയ്യിദ് സൈഫുല്ല തങ്ങൾ ശാഹുൽ ഹമീദ് ബന്തിയോട് , പി എം സലീം , കെ എഫ് ഇഖ്ബാൽ , ഉമ്മർ അപ്പോളോ, . കെ അശോക് സംസാരിച്ചു.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ സ്വാഗതം പറഞ്ഞു.