+

'സ്ത്രീവിരുദ്ധത രാഷ്ട്രീയപര്‍ട്ടികളില്‍ ഉടനീളമുണ്ട്'; തൃണമൂല്‍ നേതാക്കള്‍ക്കെതിരെ പരോക്ഷവിമര്‍ശനവുമായി മഹുവ മൊയ്ത്ര

സ്ത്രീവിരുദ്ധ പരാമശങ്ങളെ തൃണമൂല്‍ എല്ലാ രീതിയിലും അപലപിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്റിലായിരുന്നു മഹുവ മൊയ്ത്രയുടെ ഈ പരാമര്‍ശം ഉണ്ടായിരുന്നത്. '

നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മഹുവ മൊയ്ത്ര എംപി നടത്തിയ പ്രതികരണം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ പരോക്ഷ വിമര്‍ശനമെന്ന് സൂചന. സ്ത്രീവിരുദ്ധതയ്ക്ക് പാര്‍ട്ടി ഭേദമില്ല എന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവ ഉണ്ട് എന്നാണ് മഹുവ മൊയ്ത്ര എംപി എക്സില്‍ കുറിച്ചത്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്കെതിരെയും എംഎല്‍എ മദന്‍ മിത്രയ്‌ക്കെതിരെയാണ് ഈ ഒളിയമ്പ് പരാമര്‍ശം എന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ത്രീവിരുദ്ധ പരാമശങ്ങളെ തൃണമൂല്‍ എല്ലാ രീതിയിലും അപലപിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്റിലായിരുന്നു മഹുവ മൊയ്ത്രയുടെ ഈ പരാമര്‍ശം ഉണ്ടായിരുന്നത്. 'ഇന്ത്യയിലെ സ്ത്രീവിരുദ്ധതയ്ക്ക് രാഷ്ട്രീയപാര്‍ട്ടി ഭേദമില്ല. എന്നാല്‍ തൃണമൂല്‍ വ്യത്യസ്തരാകുന്നത്, ആര് ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയാലും ഞങ്ങള്‍ അതിനെ തള്ളിപ്പറയും എന്നതാണ്' എന്നായിരുന്നു മഹുവയുടെ പോസ്റ്റ്.

facebook twitter