
ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു. ഇസ്രായേലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുള്ള ആക്രമണത്തില്‍ ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്താവളം മണിക്കൂറുകളോളം അടച്ചു. അല്‍പ്പസമയം മുമ്പാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചയത്. യെമനില്‍ നിന്നാണ് ഹൂതികള്‍ മിസൈല്‍ അയച്ചത്. അതേസമയം, ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം പരാജയപ്പെട്ടുവെന്നാണ് വിവരം.
പരാജയത്തെ പറ്റി അന്വേഷണം തുടങ്ങിയെന്ന് ഇസ്രായേല്‍ അറിയിച്ചു. മിസൈല്‍ പതിച്ചത് പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടയാനായിരുന്നില്ല. ഇതിനെക്കുറിച്ചാണ് ഇസ്രായേല്‍ അന്വേഷണം നടത്തുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഹൂതികള്‍ക്ക് ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.